IndiaNEWS

അവശ നിലയിലായ രോഗിയുമായി വന്ന ആംബുലന്‍സിന് വഴി കൊടുക്കാതെ കാറോടിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്

അവശ നിലയിലായ രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സിന് വഴി കൊടുക്കാതെ വാഹനം ഓടിച്ചയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഉള്ളാള്‍ സോമേശ്വര സ്വദേശി ചരണിനെതിരെയാണ് കേസെടുത്തത്. ആബുംലന്‍സിന് വഴികൊടുക്കാതെ ചരണ്‍ കാര്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മറ്റ് വാഹന യാത്രികര്‍ ചിത്രീകരിച്ച് പൊലീസിന് നല്‍കിയിരുന്നതിനെ. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

ദേശീയപാത 66 ല്‍ നേത്രാവതി പാലത്തിനും പമ്ബുവെല്ലിനും ഇടയിലായിരുന്നു സംഭവം. രോഗിയുമായി പോകുന്നതിനിടെ വഴി നല്‍കാത്തതിനെ തുടര്‍ന്ന് ആംബുലന്‍സ് ഹോണും സൈറനും അടിച്ചു. എന്നാല്‍ വഴിമാറാതിരുന്ന ചരണ്‍ ആംബുലന്‍സിന് തടസ്സമുണ്ടാക്കുകയായിരുന്നു.

മംഗളൂരു ദക്ഷിണ ട്രാഫിക് പോലീസാണ് ചരണിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്ന് പോലീസ് പറഞ്ഞു. ആറുമാസം വരെ തടവോ ആയിരം രൂപ പിഴയോ, രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തതെന്നും പൊലീസ് പറഞ്ഞു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker