Big BreakingKerala

സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും മാറ്റമില്ലാതെ സമ്ബൂര്‍ണ ലോക് ഡൗണ്‍ തുടരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ശനിയും ഞായറും സമ്ബൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കുമെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം

ശനിയും ഞായറും ഏര്‍പ്പെടുത്തുന്ന സമ്ബൂര്‍ണ ലോക് ഡൗണിന് മുന്‍ ആഴ്ചയിലെ അതേ നിയന്ത്രണങ്ങളാവും ഉണ്ടാവുക. എല്ലാ ജില്ലകളിലെയും മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍ കണ്ടെത്തി നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ പല വിഭഗങ്ങളായി തിരിച്ചുള്ള നിയന്ത്രണത്തിനു പുറമെയാണിത്.

വെള്ളിയാഴ്ച സംസ്ഥാനത്ത് കൂട്ട പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മൂന്നു ലക്ഷം പരിശോധനയാണ് അന്നു നടത്തുക. ടിപിആര്‍ പത്തു ശതമാനത്തിനു മുകളിലുള്ള ജില്ലകള്‍ കേന്ദ്രീകരിച്ചായിരിക്കും കൂട്ട പരിശോധനയെന്ന് ഉത്തരവില്‍ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker