Big Breaking

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സമിതി യോഗം 28-ന്

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എം.പി. ശശി തരൂരിന്റെ അധ്യക്ഷതയില്‍ പാര്‍ലമെന്റിന്റെ ഐ.ടി. സ്റ്റാന്‍ഡിങ് കമ്മിറ്റി ജൂലായ് 28-ന് യോഗം ചേരും. വൈകുന്നേരം നാലുമണിക്കാണ് യോഗം. ഐ.ടി. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ യോഗത്തില്‍ ഹാജരാകാന്‍ ഐ.ടി. മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐ.ടി. മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെയും കമ്മറ്റി ചോദ്യം ചെയ്യും.

പൗരന്മാരുടെ വിവരസുരക്ഷയും സ്വകാര്യതയും എന്ന വിഷയത്തില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി. മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെയും ഉദ്യോഗസ്ഥരില്‍നിന്ന് വിവരം ആരായുക എന്നതാണ് യോഗത്തിന്റെ അജണ്ട. കോണ്‍ഗ്രസ് എം.പി. കാര്‍ത്തി ചിദംബരം, ബി.ജെ.പി. എം.പി. തേജസ്വി സൂര്യ, തൃണമൂല്‍ എം.പി. മഹുവാ മോയിത്ര തുടങ്ങിയവരാണ് പാര്‍ലമെന്റിന്റെ ഐ.ടി. സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ അംഗങ്ങള്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker