Big BreakingIndiaNEWS

വനിത ഡോക്ടര്‍ക്ക് ഒരേ സമയം കൊവിഡിന്റെ രണ്ട് വകഭേദങ്ങള്‍ സ്ഥിരീകരിച്ചു

അസം: അസമിലെ വനിത ഡോക്ടര്‍ക്ക് ഒരേ സമയം കൊവിഡിന്റെ രണ്ട് വകഭേദങ്ങള്‍ സ്ഥിരീകരിച്ചു. കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ഡോക്ടര്‍ക്ക് ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളാണ് കണ്ടെത്തിയതെന്ന് ദിബ്രുഗഡ് റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ സീനിയര്‍ സയന്റിസ്റ്റ് ഡോ. ബി.ജെ.ബോര്‍ക്കകോട്ടി പറഞ്ഞു.

ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിഞ്ഞ ഡക്ടര്‍ രോഗമുക്തി നേടുകയും ചെയ്തു.

ഒരേസമയം അല്ലെങ്കില്‍ വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ രണ്ട് വകഭേദങ്ങള്‍ ഒരു വ്യക്തിയെ ബാധിക്കുമ്പോള്‍ ഇരട്ട അണുബാധ സംഭവിക്കുന്നു. ഒരാള്‍ക്ക് ഒരു വകഭേദം ബാധിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പ്രതിരോധശേഷി ഉണ്ടാകുന്നതിന് മുമ്പ് ആദ്യത്തെ അണുബാധ ബാധിച്ച് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ആള്‍ക്ക് മറ്റൊരു വകഭേദം ബാധിക്കും- ഡോ. ബി.ജെ.ബോര്‍ക്കകോ പറഞ്ഞു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker