NEWS

മരുന്നിനോടൊപ്പം കഴിയ്ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെ എന്ന് അറിയാമോ?

മദ്യം-ആന്റിബയോട്ടിക്

മദ്യം കഴിയ്ക്കുമ്ബോള്‍ ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും കഴിയ്ക്കുന്നത് ഒഴിവാക്കുക. ഇത് കരളിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിയ്ക്കും.പിന്നീട് കരളില്‍ ഇന്‍ഫെക്ഷന്‍ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും.

 

കാപ്പി- ആസ്ത്മ
കാപ്പി കഴിയ്ക്കുമ്ബോള്‍ ആസ്ത്മയ്ക്കുള്ള മരുന്ന് കഴിയ്ക്കുന്നത് ഒഴിവാക്കുക. മരുന്ന് കഴിയ്ക്കുമ്ബോഴുള്ള ഗുണം ഇതിലൂടെ ഇല്ലാതാവുന്നു. മാത്രമല്ല ഇത് ആസ്ത്മ വര്‍ദ്ധിപ്പിക്കാനാണ് കാരണമാകുന്നത്.

 

പഴം- രക്തസമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദത്തിന്റെ മരുന്ന് കഴിയ്ക്കുമ്ബോള്‍ നമ്മള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ഒന്നാണ് പഴം.പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.ഇത് ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഇലക്കറികളും ഓറഞ്ചും ഒന്നും രക്തസമ്മര്‍ദ്ദത്തിന്റെ മരുന്നിനൊപ്പം കഴിയ്ക്കാതിരിയ്ക്കുക.

 

നാരങ്ങ- ചുമ
ചുമയ്ക്കുള്ള മരുന്ന് കഴിയ്ക്കുമ്ബോള്‍ ഒരിക്കലും നാരങ്ങ കഴിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിക്കുക. സിട്രസ് ധാരാളം അടങ്ങിയ നാരങ്ങ ചുമയ്ക്കുള്ള മരുന്നിനോടൊപ്പം കഴിയ്ക്കുമ്ബോള്‍ പലപ്പോഴും ഫലം ഇല്ലാതെ വരുന്നു എന്നതാണ് സത്യം.

Back to top button
error: