KeralaNEWS

ശശീന്ദ്രന്‍ മന്ത്രിയായി നാളെ നിയമസഭയില്‍ ഉണ്ടാകരുത്; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

തിരുവനന്തപുരം: യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം മന്ത്രി എ.കെ. ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

പരാതിയുടെ സാഹചര്യത്തില്‍ ശശീന്ദ്രന്‍ മന്ത്രിയായി നാളെ നിയമസഭയില്‍ ഉണ്ടാകരുത്. സത്യസന്ധമായി നടക്കേണ്ട കേസന്വേഷണത്തില്‍ നിന്ന് പരാതിക്കാരിയെ, തന്റെ രാഷ്ട്രീയ സ്വാധീനവും ഔദ്യോഗിക പദവിയും ഉപയോഗിച്ച് പരാതിയില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെടുകയെന്ന ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തത്. മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത ശശീന്ദ്രന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

മ​ന്ത്രി രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​ശ്നം കൊ​ണ്ടു​വ​രും. പി​ണ​റാ​യി സ​ർ​ക്കാ​ർ ര​ണ്ടാ​മ​ത് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​ശേ​ഷം സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ളാ​ണ് കൈ​ക്കൊ​ള്ളു​ന്ന​ത്. ഇ​തി​നെ​ല്ലാം നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം മ​റു​പ​ടി പ​റ​യി​ക്കു​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker