KeralaNEWS

കൊച്ചിൻ ഷിപ്പ്‌യാഡിൽ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തു; അഫ്ഗാൻ പൗരൻ അറസ്റ്റിൽ

കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാഡിൽ വ്യാജ രേഖകള്‍ ഉപയോഗിച്ച് ജോലി ചെയ്യുകയായിരുന്ന അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍. ഈദ് ഗുള്‍ എന്നയാളാണ് കൊല്‍ക്കത്തയില്‍ വെച്ച് അറസ്റ്റിലായത്. ഇത്തരത്തില്‍ ഏതാനും ആളുകള്‍ ജോലി ചെയ്യുന്നതായി സംശയമുണ്ടെന്നു കാണിച്ച് ഷിപ്പ്‌യാഡിൽ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കൊച്ചിയിലെത്തിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു. അടുത്ത ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടും.

വ്യാജ രേഖ സംബന്ധിച്ച അന്വേഷണം ഉയര്‍ന്നതിനു പിന്നാലെ മൂന്നു വര്‍ഷമായി ഷിപ്പ്‌യാഡിൽ ജോലി ചെയ്തിരുന്ന ഈദ് ഗുള്‍ ജോലി സ്ഥലത്തു നിന്നു മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ലൊക്കേഷന്‍ അന്വേഷിച്ചപ്പോള്‍ കൊല്‍ക്കത്തയിലുണ്ടെന്നു വിവരം ലഭിച്ചു. ശേഷം അന്വേഷണ സംഘം കൊല്‍ക്കത്തയിലെത്തി പിടികൂടുകയായിരുന്നു. പ്രതിക്ക് ഭീകര ബന്ധമുണ്ടോ എന്ന വിവരം ഉള്‍പ്പടെ അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker