World

ബഹിരാകാശ ടൂറിസം: ബ്രാൻസനോടു മത്സരിക്കാൻ ബെസോസും

ന്യൂയോർക്ക്: ബഹിരാകാശ ടൂറിസത്തിൽ രണ്ടു ശതകോടീശ്വരൻമാരുടെ കമ്പനികൾ തമ്മിലുള്ള മത്സരത്തിന്‍റെ നാളുകൾ വരുന്നു. ആമസോൺ സ്ഥാപകൻ ജെ​​​​ഫ് ബെ​​​​സോ​​​​സ് മ​​​​റ്റു മൂ​​​​ന്നു പേ​​​​ർ​​​​ക്കൊ​​​​പ്പം സ്വ​​​​ന്തം കമ്പനിയുടെ ക്യാപ്സൂളിൽ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്ത് ക​​​​റ​​​​ങ്ങി തി​​​​രി​​​​ച്ചെ​​​​ത്തി ച​​​​രി​​​​ത്രം കു​​​​റി​​​​ച്ചതോടെ യുകെ ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസന് എതിരാളിയായി ബെസോസ് കരുത്തുതെളിയിച്ചിരിക്കുകയാണ്. അങ്ങനെ 2021 ജൂലൈ ബഹിരാകാശ ടൂറിസത്തിൽ അതിനിർണായക മാസമായും മാറി.

ഒമ്പതു ദിവസം മുൻപാണ് ഇന്ത്യൻ വംശജയായ സിരിഷ ബാൻഡ്‌ല അടക്കം ആറു പേരുമായി റിച്ചാർഡ് ബ്രാൻസൻ ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തിയത്. അങ്ങനെ വിനോദത്തിനായി ബഹിരാകാശയാത്ര നടത്തുന്ന ആദ്യത്തെ ശതകോടീശ്വരനായി ബ്രാൻസൻ. ബഹിരാകാശ വിനോദ സഞ്ചാരം ലക്ഷ്യമിട്ട് രൂപീകരിച്ച വിർജിൻ ഗലാക്റ്റിക് എന്ന ബ്രാൻസന്‍റെ കമ്പനിയുടെ ആദ്യ യാത്രയായിരുന്നു ഇത്. അടുത്തവർഷത്തോടെ അതിസമ്പന്നർക്കായി ബഹിരാകാശ ടൂറിസം സജീവമാക്കാനുള്ള ശ്രമത്തിലാണ് ബ്രാൻസന്‍റെ കമ്പനി.

അതിനിടയിലാണ് ഇന്നലെ തന്‍റെ കമ്പനി ബ്ലൂ ഒറിജിനും ബഹിരാകാശ സഞ്ചാരത്തിനു സജ്ജമായെന്ന് ജെഫ് ബെസോസ് തെളിയിച്ചത്. 80 കിലോമീറ്റർ ഉയരത്തിലുള്ള ആംസ്ട്രോങ് ലൈൻ കടന്നുള്ളതായിരുന്നു ബ്രാൻസന്‍റെ യാത്രയെങ്കിൽ 62 മൈൽ (100 കിലോമീറ്റർ) ഉയരത്തിലുള്ള കാർമൻ രേഖ കടന്നു ബെസോസും കൂട്ടരും. ബഹിരാകാശ യാത്രാനുഭവങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാവും ഇനി ഇരു കമ്പനികളും മത്സരിക്കുക. ഇതിനു പിന്നാലെ ബഹിരാകാശ ടൂറിസത്തിലേക്കു കൂടുതൽ ആളുകൾ കടന്നുവരുമെന്നു തന്നെയാണു കരുതുന്നതും.

സ​​​​ഹോ​​​​ദ​​​​ര​​​​ൻ അമ്പത്തിമൂന്നുകാരൻ മാർക്ക് ബെസോസ്, നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്സി​​​​ൽ നി​​​​ന്നു​​​​ള്ള ഒലിവർ ഡെയ്മൻ എന്നപ​​​​തി​​​​നെ​​​​ട്ടു​​​​കാ​​​​ര​​​​ൻ, ടെ​​​​ക്സ​​​​സി​​​​ൽ നി​​​​ന്നു​​​​ള്ള എ​​​​ൺ​​​​പ​​​​ത്തി​​​​ര​​​​ണ്ടു​​​​കാ​​രി വാലി ഫങ്ക് എ​​​​ന്നി​​​​വ​​​​ർ​​​​ക്കൊ​​​​പ്പ​​​​മാ​​​​ണ് ബെ​​​​സോ​​​​സ് സ്വ​​​​ന്തം റോ​​​​ക്ക​​​​റ്റ് ക​​​​മ്പ​​​​നി​​​​യു​​​​ടെ ആ​​​​ദ്യ ഫ്ലൈ​​​​റ്റി​​​​ൽ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തു പോ​​​​യ​​​​ത്. ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തെ​​​​ത്തു​​​​ന്ന ഏ​​​​റ്റ​​​​വും പ്രാ​​​​യം കു​​​​റ​​​​ഞ്ഞ​​​​യാ​​​​ളും ഏ​​​​റ്റ​​​​വും പ്രാ​​​​യം കൂ​​​​ടി​​​​യ ആ​​​​ളും ഈ ​​​​ഫ്ലൈ​​​​റ്റി​​​​ലാ​​​​ണു പോ​​​​യ​​​​തെ​​​​ന്നതു ച​​​​രി​​​​ത്രം.

പ​​​​ത്തു മി​​​​നി​​​​റ്റ് പ​​​​റ​​​​ക്ക​​​​ലി​​​​നു ശേ​​​​ഷം ക്യാ​​​​പ്സ്യൂ​​​​ൾ നി​​​​ലം തൊ​​​​ട്ട​​​​പ്പോ​​​​ൾ ബെ​​​​സോ​​​​സ് പ​​​​റ​​​​ഞ്ഞു: “”ജീ​​​​വി​​​​ത​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ന​​​​ല്ല ദി​​​​വ​​​​സം”. വെ​​​​സ്റ്റ് ടെ​​​​ക്സ​​​​സ് സ്പേ​​​​സ് പോ​​​​ർ​​​​ട്ടി​​​​ൽ നി​​​​ന്നാ​​​​ണ് ബ്ലൂ ​​​​ഒ​​​​റി​​​​ജി​​​​ൻ ക​​​​മ്പ​​​​നി​​​​യു​​​​ടെ റോ​​​​ക്ക​​​​റ്റ് കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്ന​​​​ത്. ബ​​​​ഹി​​​​രാ​​​​കാ​​​​ശ ടൂ​​​​റി​​​​സം ല​​​​ക്ഷ്യ​​​​മി​​​​ട്ട് ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തി​​​​ലാണ് ജെ​​​​ഫ് ബെ​​​​സോ​​​​സ് ബ്ലൂ ​​​​ഒ​​​​റി​​​​ജി​​​​ൻ സ്പേ​​​​സ് ക​​​​മ്പ​​​​നി ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

66 മൈ​​​​ൽ (106 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ) ഉ​​​​യ​​​​ര​​​​ത്തി​​​​ൽ പ​​​​റ​​​​ന്ന സം​​​​ഘം ജൂ​​​​ലൈ 11ന് ​​​​റി​​​​ച്ചാ​​​​ർ​​​​ഡ് ബ്രാ​​​​ൻ​​​​സ​​​​ന്‍റെ സം​​​​ഘം പോ​​​​യ​​​​തി​​​​ലും 16 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ കൂ​​​​ടു​​​​ത​​​​ൽ ഉ​​​​യ​​​​ര​​​​ത്തി​​​​ലാണു പറന്നത്. മു​​​​ക​​​​ളി​​​​ലെ​​​​ത്തി​​​​യ​​​​ ശേഷം നാലു മിനിറ്റു നേരം ഭാരമില്ലായ്മ ആസ്വദിച്ചു. നാലു മിനിറ്റ് അവർ വാഹനത്തിനുള്ളിൽ ഒഴുകി നടക്കുകയായിരുന്നു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker