KeralaNEWS

പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കുണ്ടറയില്‍ എന്‍സിപി നേതാവിനെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ വൈകിട്ട് ആറുമണിക്കുശേഷമാണ് മൊഴിയെടുക്കാനായി കുണ്ടറ പോലീസ് വിളിപ്പിച്ചതെന്നും അസൗകര്യങ്ങള്‍ കാരണമാണ് ഇന്നലെ ഹാജരാകാന്‍ സാധിക്കാതിരുന്നതെന്നും യുവതി വ്യക്തമാക്കി. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ തന്റെ കൈയില്‍ കയറി പിടിച്ചെന്നും വാട്‌സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.

പരാതിയില്‍ പറയുന്ന സംഭവങ്ങള്‍ നടന്ന സമയത്തെ പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. എന്നാല്‍ മന്ത്രി എ കെ ശശീന്ദ്രന്റെ കേസിലെ ഇടപെടല്‍ പുറത്തു വന്നതോടെ പൊലീസ് ഇന്നലെ കേസെടുക്കുകയായിരുന്നു. പദ്മാകരനും, എന്‍ സി പി പ്രവര്‍ത്തകന്‍ രാജീവിനും എതിരെയാണ് കേസെടുത്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker