KeralaNEWS

പീഡന പരാതി ; ശശീന്ദ്രന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രശ്‌നം ഉന്നയിക്കുന്നതിനൊപ്പം സഭയ്ക്ക് പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് വിവരം.

വിഷയത്തില്‍ ഇന്നലെ മുഖ്യമന്ത്രിയോട് ഫോണില്‍ വിശദീകരണം നല്‍കിയ മന്ത്രി എ കെ ശശീന്ദ്രന്‍ കോഴിക്കോട് നിന്നും തലസ്ഥാനത്തെത്തിയിട്ടുണ്ട്. സിപിഎം കരുതലോടെയാണ് പ്രശ്‌നത്തില്‍ പ്രതികരിച്ചത്. എന്‍സിപി അന്വേഷണ കമ്മീഷനെ വച്ച സാഹചര്യത്തില്‍ ആ പാര്‍ട്ടി നിലപാട് എടുക്കും വരെ കാത്തിരിക്കാമെന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട്.

സ്ത്രീസുരക്ഷ വലിയ ചര്‍ച്ചയാകുകയും സ്ത്രീകളില്‍ നിന്ന് പരാതി വീട്ടിലെത്തി സ്വീകരിക്കാന്‍ പുതിയ പദ്ധതിയുമൊക്കെ പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പീഡന പരാതി നല്ല നിലയില്‍ തീര്‍ക്കണമെന്ന മന്ത്രി എ കെ ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്താകുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker