NEWSWorld

ചൈനയില്‍ പ്രളയം; ട്രെയിനില്‍ കഴുത്തറ്റം വെള്ളത്തില്‍ യാത്രക്കാര്‍, കാറുകള്‍ ഒഴുകിപ്പോയി

ബെയ്ജിങ്: ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളിലും പ്രളയം. മധ്യ ചൈനയിലെ ചെന്‍ജൗ നഗരത്തിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശംവിതച്ചത്. ഇവിടെ 12 പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് ഔദ്യോഗിക വിവരമെങ്കിലും ഇതിനേക്കാളേറെ വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവരുന്ന ദൃശ്യങ്ങളും വിവരങ്ങളും സൂചിപ്പിക്കുന്നത്.

പ്രളയത്തില്‍ ആളുകളും വാഹനങ്ങളും ഒഴുകിപ്പോകുന്നതിന്റെയും വെള്ളംകയറിയ തീവണ്ടിയില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. റെയില്‍വേ സ്റ്റേഷനുകളും വീടുകളുമെല്ലാം പ്രളയജലത്തില്‍ മുങ്ങിപ്പോയിട്ടുണ്ട്. നിരവധി പേര്‍ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ പലയിടത്തും തകരാറിലായിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker