LIFEMovie

‘റഹീമുന്‍ അലീമുന്‍’…ട്രെന്‍ഡിങ്ങായി മാലിക്കിലെ രണ്ടാം ഗാനം

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘മാലിക്കി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ‘റഹീമുന്‍ അലീമുന്‍’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്

ഹിദ, ഇമാം മജ്ബൂര്‍, സിനാന്‍ എടക്കര, മിഥുലേഷ് എന്നീ ഗായകര്‍ ചേര്‍ന്നാണ്. സമീര്‍ ബിന്‍സിയുടെ വരികള്‍ക്ക് ഈണമൊരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്. നാലാം ക്ലാസുകാരിയായ ഹിദയുടെ ആലാപനം ഏറെ ശ്രദ്ധേയമായി. ചുരുങ്ങിയ സമയത്തിനകം നിരവധി ആസ്വാദകരെ നേടിയ ഗാനം ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ചു.

ചിത്രത്തില്‍ കെ.എസ്.ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നാലപിച്ച ‘തീരമേ’ എന്നു തുടങ്ങുന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്‍വര്‍ അലിയാണ് പാട്ടിനു വരികള്‍ കുറിച്ചത്.

ജൂലൈ 15ന് ആമസോണ്‍ പ്രൈമിലൂടെയാണ് മാലിക് റിലീസ് ചെയ്തത്. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിനു വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, മാമൂക്കോയ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker