IndiaNEWS

രാജ്യത്ത്​ ആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി; 11കാരന്‍ മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഹരിയാന സ്വദേശിയായ 11കാരനാണ് മരിച്ചത്.ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

കുട്ടിക്ക് കോവിഡ് പോസിറ്റീവാകുകയും നെഗറ്റീവാകുകയും ചെയ്തിരുന്നു. ജൂലൈ രണ്ടിനാണ് ഹരിയാന സ്വദേശിയായ സുശീലിനെ ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയവ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് കുട്ടിക്ക്
പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം, കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരു ആശുപത്രി ജീവനക്കാരന്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സംഘം ഹരിയാനയിലെ സുശീലിന്റെ ഗ്രാമത്തിലെത്തി പരിശോധനകള്‍ വ്യാപിപ്പിച്ചു.ഹരിയാനയില്‍ ഈ വര്‍ഷം ആദ്യം പതിനായിരകണക്കിന് പക്ഷികള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നിരവധി വളര്‍ത്തു പക്ഷികള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഇവ ചാവുകയും ചെയ്തിരുന്നു.

അതേസമയം,മനുഷ്യരില്‍ ആദ്യമായാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നതും ആദ്യമരണം സംഭവിക്കുന്നതും. എച്ച് ഫൈവ് എന്‍ വണ്‍, ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ എന്നീ പേരുകളിലും പക്ഷിപ്പനി അറിയപ്പെടും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker