KeralaNEWS

അമ്പലങ്ങൾ അടഞ്ഞതോടെ കുത്തുപാളയെടുത്ത് ദേവസ്വം ബോര്‍ഡ്

എന്തായാലും നിത്യോപയോഗത്തിന് ആവശ്യമില്ലാത്ത നിലവിളക്ക്, കുട്ടകം, കിണ്ടി, മൊന്ത, ഓട്ടു ചരുവം തുടങ്ങിയവ വിൽക്കാനോ ലേലം ചെയ്യാനൊ ഒരുങ്ങുകയാണ് ഇപ്പോൾ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: കുറേ നാളുകളായി ക്ഷേത്രങ്ങൾ അടഞ്ഞുകിടക്കുകയാണ്. സമീപകാലത്ത് പരിമിതമായി പ്രവേശനം അനുവദിച്ചെങ്കിലും കോവിഡ് ഭീതി മൂലം വീടിനു പുറത്തിറങ്ങാൻ ഭയമാണ് ജനങ്ങൾക്ക്.

ഭക്തരുടെ ഒഴുക്ക് നിലച്ചതോടെ ക്ഷേത്രങ്ങളിലെ വരുമാനവും നിലച്ചു.
ദൈനംദിന കാര്യങ്ങൾ തന്നെ ബുദ്ധിമുട്ടിലായി. പെന്‍ഷനും ശമ്പളത്തിനും ആവശ്യമായ തുക കണ്ടെത്താനാവാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
ഏറ്റവുമധികം വരുമാനമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ സ്ഥിതി ഇതാണെങ്കിൽ കേരളത്തിലെ മറ്റ് ദേവസ്വം ബോർഡുകളുടെ അവസ്ഥ പറയാതിരിക്കുകയാവും ഭേദം.
എന്തായാലും നിത്യോപയോഗത്തിന് ആവശ്യമില്ലാത്ത നിലവിളക്ക്, കുട്ടകം, കിണ്ടി, മൊന്ത, ഓട്ടു ചരുവം തുടങ്ങിയവ വിൽക്കാനോ ലേലം ചെയ്യാനൊ ഒരുങ്ങുകയാണ് ഇപ്പോൾ ദേവസ്വം ബോര്‍ഡ്.
അതേസമയം, ശബരിമല തീര്‍ത്ഥാടന കാലത്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ് ദേവസ്വം ബോര്‍ഡ് പെന്‍ഷനും ശമ്പളത്തിനും ആവശ്യമായ തുക കണ്ടെത്തയിരുന്നത്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ശബരിമലയില്‍ നിന്ന് കാര്യമായ വരുമാനം ലഭിച്ചിട്ടില്ല. മുൻ വർഷങ്ങളെപ്പോലെ അന്യസംസ്ഥാനത്തു നിന്നുള്ള തീർത്ഥാടകരുടെ ഒഴുക്ക് നിലച്ചു. ഇതോടെ ശമ്പളം ഉള്‍പ്പടെ നല്‍കുന്നതിന് സര്‍ക്കാര്‍ സഹായം തേടിയിരിക്കുകയാണ്.
പ്രസിഡൻ്റ്, മെംബർമാർ, ഉയർന്ന ഉദ്യാഗസ്ഥർ തുടങ്ങിയവരുടെ കാറും ശമ്പളവും ആർഭാട ജീവിതവും പിന്നെ സമസ്ത മേഖലകളിലുമുള്ള കെടുകാര്യസ്ഥതയും അഴിമതിയുമാണ് ദേവസ്വം ബോര്‍ഡിൻ്റെ ഈ പരിതാവസ്ഥക്കു കാരണം.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker