KeralaNEWS

ഒഴിവാക്കിയ കാര്യം അറിഞ്ഞത് ദേശാഭിമാനിയിൽ നിന്ന്, വേറെ അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് ജയശങ്കര്‍

പാർട്ടിയോട് അംഗത്വം വേണമെന്നോ വേണ്ടെന്നോ താൻ അറിയിച്ചിട്ടില്ലെന്നും ജയശങ്കർ

കൊച്ചി: അഡ്വ. എ. ജയശങ്കറെ സി.പി.ഐയില്‍ നിന്ന് പുറത്താക്കി എന്ന് വാർത്തകൾ. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. പാര്‍ട്ടി അംഗത്വം പുതുക്കുന്ന സമയത്ത് ജയശങ്കറുടേത് പുതുക്കി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിലും ചാനലുകളിലും സി.പി.ഐയെയും എല്‍.ഡി.എഫിനെയും മോശമാക്കുന്ന അഭിപ്രായ പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് നടപടി.
എന്നാൽ സി.പി.ഐ അംഗത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കിയത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അഡ്വ.എ ജയശങ്കർ വ്യക്തമാക്കി. മറ്റു തിരക്കുകൾ കാരണം ഇന്നലത്തെ മെമ്പർഷിപ്പ് പുതുക്കുന്ന റിവ്യൂ മീറ്റിങിന് പോകാൻ സാധിച്ചില്ല. പാർട്ടിയോട് അംഗത്വം വേണമെന്നോ വേണ്ടെന്നോ താൻ അറിയിച്ചിട്ടില്ലെന്നും ജയശങ്കർ പറഞ്ഞു.

ജയശങ്കറിനെ സി.പി.ഐയിൽ നിന്ന് ഒഴിവാക്കിയതായി സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ വാർത്തയുണ്ടായിരുന്നു.
ഇതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും സി.പി.ഐയേയും എൽ.ഡി.എഫിനേയും മോശമാക്കുന്ന അഭിപ്രായ പ്രകടനം നടത്തിയതിനാണ് ജയശങ്കറിനെ ഒഴിവാക്കിയതെന്നാണ് ദേശാഭിമാനി റിപ്പോർട്ട്.
ജയശങ്കറിന് അംഗത്വം പുതുക്കി നൽകേണ്ടതില്ലെന്ന് സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് തീരുമാനിച്ചതായും സി.പി.എം മുഖപത്രം പറയുന്നു. എന്നാൽ ഇക്കാര്യങ്ങൾ ദേശാഭിമാനി കണ്ടപ്പോഴാണ് താൻ അറിഞ്ഞതെന്നും ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും ജയശങ്കർ വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker