LIFEMovie

പീഡനമേറ്റുവാങ്ങി മരണം വരിക്കരുത്; ശ്രദ്ധനേടി ഹ്രസ്വചിത്രം ‘ഇവള്‍ വിസ്മയ’

കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന സ്ത്രീധന പീഡനങ്ങളുടെയും മരണങ്ങളേയും പ്രമേയമാക്കി മിമിക്രി കലാകാരനായ ശശാങ്കന്‍ മയ്യനാട് സംവിധാനം ചെയ്ത ഹ്രസ്വചിത്രം
ഇവള്‍ വിസ്മയ ശ്രദ്ധ നേടുന്നു.

സ്ത്രീ തന്നെ ധനം എന്നത് വാക്കുകളില്‍ മാത്രം ഒതുങ്ങുമ്പോള്‍ പൊന്നിന്റെയും പണത്തിന്റെയും പേരില്‍ പീഡിപ്പിക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികളുടെ പ്രതിനിധിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സ്റ്റെഫി ലിയോണ്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ അവള്‍ തോറ്റ് പോയവളല്ല എന്ന വ്യത്യാസം മാത്രം.

അരുണ്‍ മോഹന്‍, ജീവ, ശിവാനി സംഗീത്, പ്രമദം ഓമന, ജെസി പൊന്നച്ചന്‍, ഉഷ മണി, പുണ്യ, ഗുലാബ് മയ്യനാടി എന്നിവരാണ് അഭിനേതാക്കള്‍. അബി റെജി ഛായാഗ്രഹണവും, അമ്പാടി എഡ്‌ഗെ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. നിര്‍മാണം മെര്‍ലിന്‍ ശശാങ്കന്‍. സംഗീതം വിഷ്ണു രാജശേഖര്‍. സമൂഹത്തിന്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കും അവളുടെ മാതാപിതാക്കള്‍ക്കും വലിയൊരു സന്ദേശം നല്‍കുന്ന ചിത്രം കൂടിയാണിത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker