SportsTRENDING

ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു

ഇന്നത്തെ മത്സരത്തിലും സഞ്ജു സാംസണ് ഇടം നേടാനായില്ല

കൊളംബോ: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യ കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. ഇന്നത്തെ മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ് ആദ്യ ഇലവനില്‍ ഇടം നേടാനായില്ല. ഉദാനയ്ക്ക് പകരം രജിത ടീമില്‍ ഇടം നേടി.

പരമ്പരയിലെ ആദ്യമത്സരം മുന്‍നിരബാറ്റ്സ്മാന്‍മാരെല്ലാം തിളങ്ങിയതോടെ 80 പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ ജയിച്ചിരുന്നു. ക്യാപ്റ്റന്‍ ശിഖര്‍ ധവാനും അരങ്ങേറ്റമത്സരം കളിച്ച ഇഷാന്‍ കിഷനും അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ഓപ്പണറായി തിളങ്ങിയ പൃഥ്വി ഷാ കളിയിലെ കേമനുമായി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker