KeralaNEWS

വൃദ്ധമാതാപിതാക്കളെ ഉലക്കകൊണ്ട് പരിക്കേല്‍പ്പിച്ചു; മകന്റെയും മരുമകളുടേയും ജാമ്യാപേക്ഷ തളളി, ആക്രമണം അതിക്രൂരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍

വൃദ്ധമാതാപിതാക്കളെ ഉലക്കകൊണ്ട് പരിക്കേല്‍പ്പിച്ച മകന്റെയും ഭാര്യയുടേയും ജാമ്യാപേക്ഷ തളളി കോടതി. രണ്ടാംപ്രതി ഒല്ലൂര്‍ ജാസ്മിന്‍ റോഡ് മാടമ്പിക്കാട്ടില്‍ സാനന്ദ്(38), ഒന്നാം പ്രതി ഭാര്യ തേജസ്(30) എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശ്ശൂര്‍ സെഷന്‍സ് ജഡ്ജി ഡി.അജിത് കുമാര്‍ തളളിയത്.

മുലകുടിമാറാത്ത കുഞ്ഞുളളതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ചികിത്സാ രേഖകളില്‍ പ്രതികള്‍ അതിക്രൂരമായാണ് മാതാപിതാക്കളെ ഉപദ്രവിച്ചതെന്ന് ബോധ്യപ്പെട്ടെന്നും ജാമ്യത്തിന് അര്‍ഹരല്ലെന്നും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബുവിന്റെ വാദം പരിഗണിച്ചാണ് ഹര്‍ജി തളളിയത്.

കഴിഞ്ഞ മാസം 19നായിരുന്നു കേസിനാസ്പദമായ സംഭവം. മകന്‍ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് മാതാപിതാക്കള്‍ ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മര്‍ദ്ദനം. മരുമകള്‍ തേജസ് ഭര്‍തൃമാതാവിനെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം ഉലക്കകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും മകന്‍ സാനന്ദ് മൂക്കിന്റെ എല്ല് അടിച്ച് പൊട്ടിച്ചെന്നും മരവടികള്‍ കൊണ്ട് മാരകമായി പരിക്കേല്‍പ്പിച്ചെന്നും പരാതിയില്‍ പറയുന്നു. സാനന്ദിന്റെ പിതാവ് തേജസിന്റെ കൈയ്യില്‍ കടിച്ചത് കൊണ്ടാണ് മാതാവിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് പ്രോസിക്യൂഷന്‍ കോടതി ചൂണ്ടിക്കാട്ടി.21 അറസ്റ്റിലായ സാനന്ദ് റിമാന്‍ഡിലാണ്. അതേസമയം, തേജസ് ഒളിവിലാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker