NewsThen Special

ഒടുവിൽ അഡ്വ. ജയശങ്കറിൻ്റെ ചെങ്കൊടി സി..പിഐ പിടിച്ചു വാങ്ങി

സമൂഹമാധ്യമങ്ങളിലും ചാനലുകളിലും പാര്‍ട്ടിയെയും എല്‍.ഡി.എഫിനെയും മോശമാക്കുന്ന അഭിപ്രായപ്രകടനം നടത്തിതിനാണ് ജയശങ്കറെ പുറത്താക്കിയത്.

കൊച്ചി: ടെലിവിഷൻ ചർച്ചകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും കടുത്ത വലതുപക്ഷ നിലപാട് സ്വീകരിക്കുകയും പിണറായി വിജയൻ്റെ ആജന്മശത്രു എന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള ആളാണ് അഡ്വ. ജയശങ്കർ.

മാധ്യമം വാരികയിൽ സ്ത്രീ നാമത്തിൽ എഴുതിക്കൊണ്ടിരുന്ന കാലം മുതലേ കമ്യൂണിസ്റ്റ് വിരുദ്ധതയായിരുന്നു ജയശങ്കറിൻ്റെ മുഖമുദ്ര. എന്നാൽ താൻ കമ്യൂണിസ്റ്റുകാരനാണെന്നും സി.പി.ഐയുടെ അഭിഭാഷക സംഘടനയുടെ നേതൃസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നുമാണ് ജയശങ്കർ പറഞ്ഞു കൊണ്ടിരുന്നത്.
സി.പി.ഐയാകട്ടെ കമാന്നൊരക്ഷരം ഇതേക്കുറിച്ചു ശബ്ദിച്ചുമില്ല.
ഒടുവിൽ സഹികെട്ടിട്ടാവണം സി.പി.ഐ ഇപ്പോൾ ജയശങ്കറെ പുറത്താക്കി. സമൂഹമാധ്യമങ്ങളിലും ചാനലുകളിലും പാര്‍ട്ടിയെയും എല്‍.ഡി.എഫിനെയും മോശമാക്കുന്ന അഭിപ്രായപ്രകടനം നടത്തിതിനാണ് ജയശങ്കറെ പുറത്താക്കുന്നത്. ജയശങ്കറിന്റെ അംഗത്വമുള്ള സി.പി.ഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് ആണ് അംഗത്വം പുതുക്കേണ്ടന്ന് തീരുമാനിച്ചത്. പാര്‍ട്ടി അംഗത്വം പുതുക്കുന്നസമയമാണിത്.

മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ദഹിക്കാത്ത അഭിപ്രായപ്രകടനം നടത്തിയതിനാണ് ജയശങ്കറെ തള്ളുന്നത്. കേരളത്തിലെ സി.പി.എം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ജയശങ്കറിനെ സി.പി.ഐ നേതൃത്വം തള്ളിപ്പറയണം എന്നത്. അന്നൊന്നും അതിന് തയ്യാറാകാതിരുന്ന സി.പി.ഐ ഇപ്പോള്‍ ജയശങ്കറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുതന്നെ പുറത്താക്കിയിരിക്കുകയാണ്.

കെ. സുരേന്ദ്രന് 2014ല്‍ രാഖികെട്ടിക്കൊടുത്തും ബി.ഡി.ജെ.എസ് യോഗത്തില്‍ പങ്കെടുത്തും ജയശങ്കര്‍ വിവാദത്തില്‍ പെട്ടിരുന്നു. പോപ്പുലര്‍ഫ്രണ്ട് പോലുള്ള സംഘടനകളെ എതിര്‍ക്കുമ്പോള്‍ ആര്‍.എസ്.എസിനെ അത്രക്ക് അകറ്റിനിര്‍ത്തുന്നില്ല എന്നതും പരാതിയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker