KeralaNEWS

അച്ഛനും മകനും ഒരേ മരത്തിൽ തൂങ്ങിമരിച്ചു

ശരത്തിനെ താഴെയിറക്കുന്നതിനായി മരത്തിൽ കയറിയ ദാമോദരൻ പെട്ടെന്ന് ഉടുത്തിരുന്ന മുണ്ട് മരത്തിൽ കെട്ടി കഴുത്തിൽ കുരുക്കി താഴേക്ക് ചാടുകയായിരുന്നു

തൃശൂർ: മകൻ തൂങ്ങി മരിച്ചതറിഞ്ഞ് മനോവിഷമത്തിൽ അച്ഛൻ അതേമരത്തിൽ തൂങ്ങിമരിച്ചു.

തൃശൂർ ഇയ്യാൽ ആദൂർ റോഡിൽ ജാഫർ ക്ലബ്ബിന് സമീപം കിഴക്കൂട്ട് രാമു എന്ന ദാമോധരൻ (53), മകൻ ശരത് (27) എന്നിവരാണ് മരിച്ചത്.
ടിപ്പർ ഡ്രൈവർ ആയിരുന്നു ശരത്. ഇന്നലെ രാത്രി വൈകിയും വീട്ടിൽ എത്താത്തതിനെ തുടർന്ന് അനുജൻ സജിത്ത് അന്വേഷിച്ചിറങ്ങിയപ്പോഴാണ് വീടിനടുത്തുള്ള വയലിനോട് ചേർന്നുള്ള മരത്തിൽ ശരത് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടനെ സമീപത്തുള്ള വീട്ടിൽ ഓടിയെത്തി അച്ഛനെ വിവരമറിയിക്കുകയും രണ്ടുപേരും ചേർന്ന് ശരത്തിനെ താഴെയിറക്കാൻ ശ്രമിക്കുകയും ചെയ്തു. താഴെയിറക്കുന്നതിനായി മരത്തിൽ കയറിയ ദാമോദരൻ പെട്ടെന്ന് ഉടുത്തിരുന്ന മുണ്ട് മരത്തിൽ കെട്ടി കഴുത്തിൽ കുരുക്കി താഴേക്ക് ചാടുകയായിരുന്നു. ഉടനടി ദാമോധരനും മരിച്ചു. ഒന്നും ചെയ്യാനാവാതെ രണ്ട് മരണം കണ്ട നടുക്കത്തിൽ ആയിരുന്നു ദാമോദരൻ്റെ രണ്ടാമത്തെ മകൻ സജിത്ത്. വിവരമറിഞ്ഞ് ആളുകൾ സ്ഥലത്തെത്തി പോലീസിനെ വിവരമറിയിച്ചു. ഇന്ന് രാവിലെയാണ് മൃതദേഹം താഴെയിറക്കി ഇൻക്വസ്റ്റ്. നടപടികൾ ആരംഭിച്ചത്. മൂതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. നാട്ടിൽ കൂലിപ്പണിക്കാരനാണ് ദാമോദരൻ. കൊവിഡിൽ തൊഴിൽ നഷ്ടപെട്ടതോടെ കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു ശരത്.
അമ്മ സജിനി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker