IndiaNEWS

ഗെഹന വസിഷ്ട്, രാജ് കുന്ദ്ര; അശ്ലീലചിത്ര വിവാദത്തില്‍ അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക് ?

അശ്ലീല വീഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക് നീളുമെന്ന് സൂചന.

ഫെബ്രുവരി നാലിന് മലാഡിനടുത്ത് മഡ് ഐലന്റിലെ ബംഗ്ലാവില്‍ പൊലീസ് നടത്തിയ റെയ്‌ഡോടെയാണ് സംഭവം പുറത്തറിയുന്നത്. വെബ് സീരിസില്‍ അഭിനയിക്കാനെന്ന പേരില്‍ പെണ്‍കുട്ടികളെ കൊണ്ടുവന്ന ശേഷം അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കുന്നു എന്ന കേസിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്ന് മുംബൈയില്‍ മോഡലും നടിയുമായ ഗെഹന വസിഷ്ടിനെയും മറ്റ് 6 പേരെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസില്‍ മുഖ്യ ആസൂത്രകന്‍ കുന്ദ്രയാണെന്നും അതിനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് പൊലീസ് അറിയിച്ചത്. തുടര്‍ന്ന് കുന്ദ്രയെ ചോദ്യം ചെയ്യാന്‍ ഇന്നലെ ക്രൈംബ്രാഞ്ച് വിളിപ്പിക്കുകയും തുടര്‍ന്ന് രാത്രി എട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

കേസില്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ കമ്പനി കെന്റിന്റെ പങ്ക് തേടിയുള്ള അന്വേഷണമാണ് രാജ് കുന്ദ്രയില്‍ എത്തിയത്. കെന്റിന്റെ എക്‌സിക്യൂട്ടിവ് ഉമേഷ് കാമത്തിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. രാജ് കുന്ദ്രയുടെ കമ്പനിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് കാമത്ത് പൊലീസിന് മൊഴി നല്‍കിയത്. ഇത് രണ്ടാം തവണയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് രാജ് കുന്ദ്രയെ ചോദ്യം ചെയ്തത്.

ഗെഹനയുടെ ജിവി പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനി ചിത്രീകരിക്കുന്ന അശ്ലീല വിഡിയോ വി ട്രാന്‍സ്ഫര്‍ വഴി വിദേശത്തേക്ക് അയച്ചു കൊടുത്തിരുന്നത് ഇയാളാണെന്ന് അന്വേഷണസംഘം അറിയിച്ചു. ഹോട്ട് ഷോട്ട് എന്ന ആപ്പിലാണ് വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇത്തരത്തില്‍ എട്ടോളം വിഡിയോകള്‍ കാമത്ത് ആപ്പില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. അര മണിക്കൂര്‍ വീതമുള്ളതാണു ചിത്രങ്ങള്‍. ഒരു ചിത്രത്തിന്റെ കൈമാറ്റത്തിന് ഗെഹന വസിഷ്ടിന് 3 ലക്ഷം രൂപയോളം ലഭിച്ചിരുന്നു.രണ്ടു വര്‍ഷമായി ഗെഹന വസിഷ്ടിനൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് ഉമേഷ് കാമത്ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker