KeralaNEWS

മകനെയും എന്‍.വേണുവിനെയും വധിക്കും; കെ.കെ. രമക്ക് ഭീഷണിക്കത്ത്

കോഴിക്കോട്: ആര്‍.എം.പി.ഐ സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദിനെ കൊല്ലുമെന്ന് കാണിച്ച് എം.എല്‍.എ കെ.കെ. രമയ്ക്ക് ഭീഷണിക്കത്ത്. എം.എല്‍.എ ഓഫീസിലാണ് കത്ത് എത്തിയത്. ആര്‍.എം.പി നേതാവായ എന്‍ വേണുവിനെയും കൊലപ്പെടുത്തുമെന്നും കത്തില്‍ ഭീഷണിയുണ്ട്. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ എന്‍. വേണു വടകര എസ്.പിക്ക് പരാതി നല്‍കി. 2014ലും തന്നെ കൊലപ്പെടുത്തുമെന്ന് കാണിച്ച് ഭീഷണിക്കത്ത് കിട്ടിയിട്ടുണ്ടെന്നും വേണു പറഞ്ഞു.

സിപിഎമ്മിനെതിരെ മാധ്യമങ്ങളില്‍ വന്ന് ചര്‍ച്ച ചെയ്ത ടി.പിയെ 51 വെട്ട് വെട്ടിയാണ് തീര്‍ത്തതെന്നും എം.എല്‍.എ രമയുടെ മകനെ അധികം വളരാന്‍ വിടില്ലെന്നും അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡില്‍ ചിതറുമെന്നും കത്തില്‍ പറയുന്നു. ഇത് സംബന്ധിച്ച് റൂറല്‍ എസ്.പിയ്ക്ക് പരാതി നല്‍കി. കോഴിക്കോട് എസ്.എം സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് പരിധിയില്‍ നിന്നാണ് കത്ത് വന്നിട്ടുള്ളത്. വധഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

നിലവില്‍ സംസ്ഥാനത്ത് നടക്കുന്ന സ്വര്‍ണക്കടത്ത്, പെണ്‍വാണിഭ, കൊലപാതക കൂട്ടുകെട്ടുകളെ അതി നിശിതമായി എന്‍.വേണുവും കെ.കെ രമയും വിമര്‍ശിക്കുന്നതുള്‍പ്പെടെ ഈ കത്തിനുപ്രേരണയായിട്ടുണ്ടാകുമെന്ന വിലയിരുത്തലിലാണ് ആര്‍.എം.പി.ഐ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker