LIFEMovie

മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ 2 ഭാഗങ്ങളായി; ആദ്യ ഭാഗം 2022ൽ

മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. കാര്‍ത്തി, എ.ആര്‍ റഹ്മാന്‍, നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പങ്കുവെച്ചത്. ചിത്രത്തിന്റെ ഒന്നാം ഭാഗം 2022ല്‍ റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

പോസ്റ്ററില്‍ ഒരു സ്വര്‍ണ്ണ നിറത്തിലുള്ള വാളുണ്ട്, കൂടാതെ ചോള രാജ്യത്തിന്റെ ചിഹ്നവും ‘സുവര്‍ണ്ണ കാലഘട്ടത്തിന്റെ ആരംഭം’ എന്ന വാക്കുകളും ഉള്‍പ്പെടുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തി രചിച്ച ചരിത്ര നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ.

ചോള സാമ്രാജ്യത്തിലെ ഏറ്റവും കരുത്തനായ ചക്രവര്‍ത്തി രാജരാജ ചോളന്റെ ചരിത്രം അടിസ്ഥാനമാക്കി രചിച്ച കൃതിയാണ് പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് പുതുച്ചേരിയില്‍ പുനരാരംഭിച്ചു. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

വിക്രം, ജയംരവി, കാര്‍ത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ഥിപന്‍, ശരത്കുമാര്‍, ലാല്‍, ജയറാം, റഹ്മാന്‍, റിയാസ് ഖാന്‍, കിഷോര്‍, പ്രകാശ് രാജ്, പ്രഭു, എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുക. അമിതാഭ് ബച്ചനെ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോന്‍ ചിത്രം ‘സര്‍വം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേല്‍. നിര്‍മാണം മണിരത്‌നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker