NewsThen Special

പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ പുതിയ കോവിഡ് ആശുപത്രി

ആറു നിലകളിലായി പ്രവർത്തിക്കുന്ന ഈ ഹോസ്പിറ്റലിൽ 350 കിടക്കകൾ രോഗികൾക്കായി ക്രമീകരിച്ചിട്ടുണ്ട്

കോഴഞ്ചേരി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ (സി.എഫ്.എൽ.റ്റി.സി) രണ്ട് ദിവസത്തിനുള്ളിൽ പ്രവർത്തന സജ്ജമാകും.

മന്ത്രി വീണാ ജോർജ് ഇന്നലെ സ്ഥലം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. ഗ്രൗണ്ട് ഫ്ളോർ ഉൾപ്പടെ ആറു നിലകളിലായി പ്രവർത്തിക്കുന്ന ഈ ഹോസ്പിറ്റലിൽ 350 കിടക്കകൾ രോഗികൾക്കായി ക്രമീകരിച്ചിട്ടുണ്ട്. രോഗം ഗുരുതരമായ വർക്കു വേണ്ടി ഓക്സിജൻ സൗകര്യങ്ങളുള്ള ഒബ്സർവേഷൻ മുറി ഗ്രീൻ സോണിന് സമീപം ക്രമീകരിച്ചിരിക്കുന്നു. കൂടാതെ എക്സറേ യൂണിറ്റും , ലാബ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സി.എഫ്.എൽ.റ്റി.സിയിലുള്ളവരുടെ സ്രവ പരിശോധനയോടൊപ്പം തന്നെ പ്രമേഹം പോലുള്ള മറ്റ് അസുഖങ്ങളുടെ ടെസ്റ്റുകൾ നടത്തുന്നതിന് ലാബ് സൗകര്യം ഉപയോഗിക്കാൻ കഴിയും.
സി. എഫ്.എൽ.റ്റി.സി യിലെ എല്ലാ നിലകളിലും ആളുകൾക്ക് കുടിക്കുന്നതിനായി വാട്ടർ ഫിൽറ്റർ സംവിധാനം ഒരുക്കിയിട്ടുണ്ട്. ചൂടു വെളളവും ഇതോടൊപ്പം ലഭിക്കും. കൂടാതെ എല്ലാ മുറികളിലും ഓരോരുത്തർക്കും പ്രത്യേകം ബെഡ് , കസേര, മെത്ത, പാത്രം എന്നിങ്ങനെ അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
സി.എഫ്.എൽ. റ്റി.സിയിൽ കിടക്കുന്ന രോഗികൾക്ക് ഡോക്ടറെ കാണുന്നതിനും , ചികിൽസയെ പറ്റി അറിയുന്നതിനും ടെലി മെഡിസിൻ സൗകര്യവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഡോക്ടറുമാരുടെ സേവനം 24 മണിക്കൂറും ഇവിടെ ലഭിക്കും. ഒരാഴ്ചയ്ക്കുള്ളിൽ രോഗികളുടെ വിവരങ്ങൾ ഉൾപ്പടെയുള്ള കേസ് ഷീറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഗ്രീൻ സോണിൽ നിന്നു കൊണ്ട് തന്നെ ഡോക്ടർമാർക്ക് രോഗിയുടെ അവസ്ഥ മനസ്സിലാക്കുന്നതിന് സാധിക്കും. ഗുരുതരാവസ്ഥയിലുള്ളവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കു മാറ്റും, 90 ബെഡ്ഡുകളോടു കൂടിയ ഐ.സി.യു ജില്ലാ ആശുപത്രിയിൽ ഇതിനായി പ്രത്യേകം ഒരുക്കിയിട്ടുണ്ട്. മുത്തൂറ്റ് നഴ്സിങ്ങ് ഹോസ്റ്റലാണ് സി.എഫ്.എൽ. റ്റിസിക്കായി സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker