CrimeNEWS

ശുചിമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു

പത്തനാപുരം: ശുചിമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. വിളക്കുടി കോട്ടവട്ടം ജംക്ഷനില്‍ ജോമോന്‍ മത്തായിയുടെ ഭാര്യ ജയമോള്‍ (32) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജയമോളുടെ പിതാവ് ക്ലീറ്റസിന്റെ മൊഴിയെത്തുടര്‍ന്നാണ് ജോമോനെ കസ്റ്റഡിയിലെടുത്തത്.

ഇന്നലെ ഉച്ചയ്ക്ക് 3.30നായിരുന്നു സംഭവം. റെയില്‍വേയില്‍ ട്രാക്ക് മെയ്‌ന്റെയ്‌നര്‍ ആയ എം.ജോമോന്‍ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ പാത്രം കഴുകി വയ്ക്കുന്നതിനെച്ചൊല്ലി ജയമോളും ജോമോന്റെ മാതാവ് കുഞ്ഞുമോള്‍ മത്തായിയും തമ്മില്‍ വാക്കു തര്‍ക്കം നടന്നിരുന്നു. പിന്നീട് ശുചിമുറിയില്‍ കയറിയ ജയമോളെ ഏറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് മകള്‍ ശുചിമുറിയുടെ കതകു തള്ളിത്തുറന്നു നോക്കുമ്പോള്‍ കഴുത്തില്‍ ഷാള്‍ മുറുകി അവശനിലയില്‍ നിലത്തു കിടക്കുന്ന ജയമാളെയാണ് കണ്ടത്. ഉടന്‍ പുനലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: ദില്‍ന സാറ, ഫെബിന്‍ മാത്യു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker