KeralaNEWS

മുന്‍ ഗതാഗത വകുപ്പ് മന്ത്രി കെ. ശങ്കര നാരായണ പിള്ള അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ഗതാഗത വകുപ്പ് മന്ത്രി കെ. ശങ്കര നാരായണ പിള്ള അന്തരിച്ചു. 77 വയസായിരുന്നു. തിങ്കളാഴ്ച രാത്രി തിരുവനന്തപുരം നെടുമങ്ങാട് പഴവടിയിലെ വീട്ടില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കോണ്‍ഗ്രസ് (എസ്) പാര്‍ട്ടി പ്രതിനിധിയായി 1982, 1987 വര്‍ഷങ്ങളില്‍ തിരുവനന്തപുരം ഈസ്റ്റില്‍ നിന്ന് നിയമസഭയിലെത്തി. ശേഷം കേരള വികാസ് പാര്‍ട്ടി രൂപീകരിച്ചെങ്കിലും പിന്നീട് കോണ്‍ഗ്രസില്‍ ലയിച്ചു.
1987 മുതല്‍ 1991 വരെ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ഗിരിജ. മക്കള്‍: അശ്വതി ശങ്കര്‍, അമ്പിളി ശങ്കര്‍. മരുമക്കള്‍: വിശാഖ്, ശ്യാം നാരായണന്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker