KeralaNEWS

വയനാട്ടിലെ അമ്പലവയലിൽ സ്വകാര്യ ബസുടമ രാജമണി വിഷം ഉള്ളിൽ ചെന്ന് മരിച്ചു

കോവിഡ് മൂലം ബസ്സിന്റെ ഓട്ടം നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു

അമ്പലവയൽ കടൽമാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി.സി രാജമണി ( 48) ആണ് മരിച്ചത്.

വീടിന് സമീമത്തെ തോട്ടത്തിൽ വിഷം ഉള്ളിൽ ചെന്ന് അവശ നിലയിലായ രാജമണിയെ നാട്ടുകാർ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി മരിച്ചു.

കടൽമാട് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന ‘ബ്രഹ്മപുത്ര’ബസിന്റെ ഉടമയാണ് രാജമണി.

കോവിഡ് മൂലം ബസ്സിന്റെ ഓട്ടം നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

ഭാര്യ: സുഭന്ദ്ര
മക്കൾ: സുധന്യ, ശ്രീനാഥ്.
മരുമകൻ : നിതിൻ

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker