IndiaNEWS

ദില്ലിയിൽ പള്ളി പൊളിച്ച സ്ഥലം ഇടത് എംപിമാർ സന്ദർശിച്ചു, ക്രിസ്ത്യൻ-മുസ്ലിം മതക്കാരും കമ്മ്യൂണിസ്റ്റ്കാരും ബി.ജെ.പി സർക്കാറിന് ശത്രുക്കളെന്നും അതുകൊണ്ടാണ് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ ഓരോന്നായി പൊളിച്ച് കളയുന്നതെന്നും ബിനോയ് വിശ്വം

വിഷയം പാർലമെന്‍റിൽ ശക്തമായി ഉന്നയിക്കുമെന്ന് ജോണ്‍ ബ്രിട്ടാസ്

ദില്ലിയിൽ പൊളിച്ച അന്ധേരിയ മോഡൽ പള്ളി ഇടത് എംപിമാർ സന്ദർശിച്ചു. ആർഎസ്എസും സംഘപരിവാറുമാണ് പള്ളി പൊളിച്ചതെന്നും വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്നും ജോണ്‍ ബ്രിട്ടാസ് എം.പി വ്യക്തമാക്കി.

പള്ളി പൊളിച്ചതിന് പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ടെന്നും ഇടത് എം.പിമാർ ചൂണ്ടിക്കാട്ടി.
എ. എം ആരിഫ്, ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, എം.വി ശ്രേയാംസ്കുമാർ, വി. ശിവദാസൻ,സോമപ്രസാദ്, എന്നീ എം.പിമാരാണ് സ്ഥലം സന്ദർശിച്ചത്.
ദിവസങ്ങൾക്ക് മുന്നേയാണ് അന്ധേരിയ മോഡൽ ചർച്ച് പൊളിച്ചത്. പള്ളി പൊളിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്.
ഈ സംഭവം പറഞ്ഞ് ബി.ജെ.പിക്കാർ ഭീഷണിപ്പെടുത്തുന്നത്, ബി.ജെ.പിയും ആർ.എസ്.എസും പള്ളി പൊളിച്ച സംഭവത്തിനു പിന്നിലുണ്ടെന്നതിന്റെ തെളിവാണെന്ന് എ.എം ആരിഫ് എം.പി ചൂണ്ടിക്കാട്ടി.
വിഷയം പാർലമെന്‍റിൽ ശക്തമായി ഉന്നയിക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പിയും വ്യക്തമാക്കി. ആർ.എസ്.എസും സംഘപരിവാറുമാണ് പള്ളി പൊളിച്ചതിന് പിന്നില്ലെന്നും ഫെഡറലിസത്തിന് മുകളിൽ കത്തിവെക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു.
പള്ളി പൊളിച്ചതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് സോമപ്രസാദ് എം.പിയും വിമർശിച്ചു.
അതേസമയം, ഇന്ത്യയ്ക്കകത്ത് ബി.ജെ.പി സർക്കാർ ക്രിസ്ത്യൻ-മുസ്ലിം മതക്കാരെയും കമ്മ്യൂണിസ്റ്റ്കാരെയും ശത്രുക്കളായി കരുതുന്നുവെന്നും ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ ഓരോന്നായി പൊളിച്ച് കളയുന്നത് ഇതുകൊണ്ടാണെന്നും ബിനോയ് വിശ്വം എംപിയും ചൂണ്ടിക്കാട്ടി.
വർഷകാല സമ്മേളനത്തിൽ വിഷയം ശക്തമായി ഉന്നയിക്കാൻ തന്നെയാണ് ഇടത് എം.പിമാരുടെ തീരുമാനം.
അനധികൃത നിര്‍മാണമാരോപിച്ചാണ് പള്ളി പൊളിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker