KeralaNEWS

എല്ലാ ഗര്‍ഭണികളും വാക്‌സിന്‍ എടുക്കണം; വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗര്‍ഭിണികളും കോവിഡ്-19 വാക്‌സിന് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ബാധിച്ചാല് ഏറ്റവുമധികം ഗുരുതരമാകാന്‍ സാധ്യതയുള്ളവരാണ് ഗര്‍്ഭിണികള്‍. സംസ്ഥാനത്ത് തന്നെ കോവിഡ് ബാധിച്ച് നിരവധി ഗര്‍ഭിണികള്‍് ഗുരുതരാവസ്ഥയിലാകുകയും ചിലര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്.

നിരവധി പരീക്ഷണങ്ങള്‍ നടത്തിയതിനു ശേഷമാണ് ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനമെടുത്തത്. ഇക്കാര്യം നടത്തുന്നതിന് വേണ്ടിയാണ് ‘മാതൃകവചം’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് ക്യാമ്ബയിന്‍ ആരംഭിച്ചത്. ക്യാമ്ബയിന് എല്ലാ ജില്ലകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതുവരെ സംസ്ഥാനത്ത് വാക്സിന്‍ സ്വീകരിച്ചത് 39,822 ഗര്‍ഭിണികളാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുവാനുള്ള പ്രധാന മാര്‍ഗം വാക്സിന്‍ സ്വീകരിക്കുക എന്നതാണ്.

എല്ലാ ഡോക്ടര്‍മാരും ഗൈനക്കോളജിസ്റ്റുമാരും ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് അവബോധം നല്‍കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ആരില്‍ നിന്നും രോഗം വരാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ മുഴുവന്‍ ഗര്‍ഭിണികളേയും വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യിപ്പിച്ച് വാക്‌സിന്‍ നല്‍കുകയാണ് മാതൃകവചം ലക്ഷ്യം വയ്ക്കുന്നത്. അതേസമയം, മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏത് കാലയളവിലും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. ഗര്‍ഭാവസ്ഥയിലെ അവസാന മാസങ്ങളില്‍ ഒന്നാം ഡോസ് വാക്‌സിന്‍ എടുത്താലും രണ്ടാം ഡോസ് എടുക്കേണ്ട സമയമാകുമ്‌ബോള്‍, മുലയൂട്ടുന്ന സമയമായാല്‍ പോലും വാക്‌സിന്‍ എടുക്കുന്നതിന് യാതൊരു തടസവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker