IndiaNEWS

പെഗാസസ് വിവാദം; അഞ്ച് തവണ ഫോണ്‍ മാറ്റിയിട്ടും ഹാക്കിങ് തുടരുന്നുവെന്ന് പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: അഞ്ച് തവണയോളം താന്‍ മൊബൈല്‍ ഫോണ്‍ മാറ്റി ഉപയോഗിച്ചിട്ടും ഹാക്കിങ് തുടര്‍ന്നെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഏറ്റവുമൊടുവില്‍ ജൂലൈ 14ന് വരെ പ്രശാന്ത് കിഷോറിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്. ജൂലൈ 13ന് രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണിത്.

ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെയും പ്രശാന്ത് കിഷോറിന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായി. ജൂണ്‍ 14 മാസം ദിവസങ്ങളിലും ജൂലൈയില്‍ 12 ദിവസങ്ങളിലും ഇദ്ദേഹത്തിന്റെ ഫോണില്‍ ചാര സോഫ്റ്റ്വെയറിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായും ഇന്ന് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു എങ്കിലും ആരൊക്കെയാണെന്ന് ഇന്നാണ് വ്യക്തമായത്.

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker