IndiaNEWS

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം; ഇന്ത്യന്‍ ജനാധിപത്യത്തെ താറടിക്കാനുള്ള ശ്രമമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍.
ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്വെയര്‍ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാദ്ധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തിയത്.

ഇന്ത്യയിലെ മുന്നൂറോളം പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായുള്ള ആരോപണത്തിന് പിന്നില്‍ വസ്തുതകളില്ലെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. നിരീക്ഷണത്തിനായി ഇസ്രയേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചു എന്നതിന് വസ്തുതാപരമായി അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യന്‍ ജനാധിപത്യത്തേയും അതിന്റെ സ്ഥാപനങ്ങളേയും താറടിക്കാനുള്ള ശ്രമമാണിതെന്ന് അശ്വനി വൈഷ്ണവ് ആരോപിച്ചു. ‘ഉദ്വേഗജനകമായ ഒരു കഥ ഇന്നലെ രാത്രി ഒരു വെബ് പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചു. ഈ കഥയെ ചുറ്റിപ്പറ്റി നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഒരു ദിവസം മുമ്പാണ് ഈ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇത് യാദൃശ്ചികമല്ല’- പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ വൈഷ്ണാവ് പറഞ്ഞു.

തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നു. ശക്തമായ ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യമായ ഇന്ത്യ എല്ലാ പൗരന്‍മാരുടെയും മൗലികാവകാശമായ സ്വകാര്യത മാനിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. പെഗാസസ് സോഫ്റ്റ്വെയര്‍ ഉപയോഗം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടി നേരത്തെ മാദ്ധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരും പെഗാസസും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അതുതന്നെ പര്യാപ്തമാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ യാതൊരു തരത്തിലുള്ള ഫോണ്‍ ചോര്‍ത്തലും നടത്തിയിട്ടില്ല.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ആരോപണങ്ങള്‍ വാട്‌സ്ആപ്പ് അടക്കമുള്ളവ സുപ്രീം കോടതിയിലടക്കം നിഷേധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.

 

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker