NEWS

കൊങ്കൺ മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ; ട്രെയിനുകൾ വഴിതിരിച്ചു വിട്ടു

പനാജി: തുടർച്ചയായ കനത്ത മഴയെ തുടർന്ന് കൊങ്കൺ മേഖലയിൽ വീണ്ടും മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തുടർന്ന്, കൊങ്കൺ റെയിൽവേ ട്രെയിൻ സർവീസുകൾ പുനഃക്രമീകരിക്കുകയും ചില ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്‌തു.

ഓള്‍ഡ് ഗോവ കര്‍മാലി തുരങ്കത്തില്‍ കര്‍മാലി- തിവിം സ്‌റ്റേഷനുകള്‍ക്കിടയിലാണ് മണ്ണിടിഞ്ഞത്. ഇരുഭാഗത്തേക്കുമുള്ള സര്‍വീസുകളും തടസ്സപ്പെട്ടിട്ടുണ്ട്. കേരളത്തിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളടക്കമുള്ള ട്രെയിനുകള്‍ വഴിയില്‍ കുടുങ്ങി. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker