LIFEMovie

ദുരിതമകറ്റുന്ന കർക്കടകത്തെയ്യങ്ങളുടെ കഥ പറയുന്ന ഡോക്യുമെൻ്ററി; “ദൈവം നടക്കും വഴികൾ” റിലീസ്സായി

കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ മാത്രം കണ്ടു വരുന്ന കർക്കടകത്തിലെ കുഞ്ഞു ദൈവങ്ങളായി ആചരിക്കുന്ന തെയ്യങ്ങളായ ആടിയും വേടൻ്റെയും കഥ പറയുന്ന ഡോക്യുമെൻ്ററി “ദൈവം നടക്കും വഴികൾ” റിലീസായി.

നവാഗതനായ ഫ്രാൻസിസ് ജോസഫ്‌ ജീരയാണ് ഡോക്യുമെൻ്ററി സംവിധാനം ചെയ്യുന്നത്. മനോരമ ഓൺലൈനിലൂടെയാണ് “ദൈവം നടക്കും വഴികൾ” റിലീസ് ചെയ്തത്. ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ഏലിയാമ ജോസഫ്, ഫ്രാൻസിസ് ജോസഫ് ജീര, ജോൺപോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ബിബിൻ ബാലകൃഷ്ണൻ, വിഷ്ണു ശശികുമാർ എന്നിവരാണ് ചായാഗ്രാഹണം. എഡിറ്റിങ്- പ്രേം രാജ്, സൗണ്ട് ഡിസൈൻ- സവിത നമ്പ്രത്ത്, വിവർത്തനം- തമ്പായി മോനച്ച,ശ്യാം മേനോൻ & റാം, ടൈറ്റിൽ – ശശി കിരൺ & അരവിന്ദ് കെ.എസ്, ഡിസൈൻ – വിപിൻ ജനാർദ്ദനൻ & സുധി എൻ.ടി, വര -ജഗൻ തോമസ്, കളറിസ്റ്റ്- നികേഷ് രമേഷ്, പി.ആർ.ഓ – പി.ശിവപ്രസാദ് എന്നിവരാണ് അണിയറ പ്രവർത്തകർ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker