NEWS

യൂസഫലി സഹായിച്ചു; ജിസിഡിഎ പൂട്ടിച്ച പ്രസന്നയുടെ കട തുറന്നു

കൊച്ചി: വാടക കുടിശ്ശിക അടക്കാഞ്ഞതിനെ തുടര്‍ന്ന് ജിസിഡിഎ പൂട്ടിച്ച കട തുറന്നു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മറൈന്‍ ഡ്രൈവ് മഴവില്‍പാലത്തിനു സമീപം വോക്വേയില്‍ തന്തോണിത്തുരുത്ത് സ്വദേശിനി പ്രസന്ന (54) ആരംഭിച്ച കടയാണ് ലുലു ഗ്രൂപ്പ് പ്രതിനിധിക്കൊപ്പം ജിസിഡിഎ ചെയര്‍മാന്റെ നേതൃത്വത്തില്‍ തുറന്നത്.

നടപടിയില്‍ പ്രതിഷേധിച്ച് ദിവസങ്ങളായി വീട്ടില്‍ പോകാതെ വോക്വേയില്‍ കഴിയുകയായിരുന്നു പ്രസന്ന. പ്രസന്നയ്ക്ക് സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി എത്തിയിരുന്നു. ഇവര്‍ ജിസിഡിഎയ്ക്ക് വാടകയിനത്തില്‍ നല്‍കാനുള്ള 9 ലക്ഷം രൂപയും കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനായി 2 ലക്ഷം രൂപയും അടക്കം 11 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നു.

താന്തോന്നി തുരുത്ത് സ്വദേശിയായ 54കാരി പ്രന്നയുടെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു കട. മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളും ഇവര്‍ക്കുണ്ട്. മറ്റൊരുമകള്‍ അപകടത്തില്‍ പ്പെട്ട് കുട്ടിയും മരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് 2015 ല്‍ ഇവര്‍ക്ക് തറവാടക ഈടാക്കി ഇവിടെ കട തുടങ്ങാന്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ പ്രതിമാസം പതിമൂവായിരത്തി എണ്ണൂറ് രൂപയാണ് വാടക. മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് കട പണിതു. പ്രളയവും കൊവിഡ് ലോക്ക് ഡൗണും നടപ്പാത നവീകരണവുമൊക്കെ കാരണം രണ്ട് വര്‍ഷമായി കച്ചവടം ഇല്ലാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഒഴിപ്പിക്കല്‍ നടത്തിയത്.

ഒരു നിശ്ചിത തുക അടച്ചാല്‍ കട തുറക്കാന്‍ അനുവദിക്കാമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇതിനിടെ ലുലു ഗ്രൂപ്പ് പ്രസന്നക്ക് സഹായം വാഗ്ദാനം ചെയ്തു. എം.എ.യൂസഫലിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എത്തിയ ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ് തുട അടയ്ക്കുമെന്നുള്ള വിവരങ്ങള്‍ പ്രസന്നയെ അറിയിച്ചു. ഞായറാഴ്ച തന്നെ കുടിശിക തുക മുഴുവന്‍ അടയ്ക്കുവാന്‍ ജിസിഡിഎയെ ചെയര്‍മാനുമായി ബന്ധപ്പെട്ടുവെങ്കിലും ഓഫീസ് അവധിയായതിനാല്‍ നടന്നില്ല. തിങ്കളാഴ്ച രാവിലെ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജിസിഡിഎ ചെയര്‍മാന്‍ അറിയിച്ചു. തിങ്കളാഴ്ച ലുലു ഗ്രൂപ്പ് തുക മുഴുവന്‍ ജിസിഡിഎയില്‍ അടക്കുമെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker