KeralaNEWS

കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; മലയാളി അടക്കം രണ്ടുപേർ പിടിയില്‍

കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് ശേഖരം പിടികൂടി. ആന്ധ്രയിലെ അണ്ണാവരത്തുനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 327.86 കിലോ കഞ്ചാവാണ് തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ വച്ച് പിടികൂടിയത്. കടത്താന്‍ ശ്രമിച്ച മലയാളി അടക്കം രണ്ടുപേര്‍ പിടിയിലായി. ലോറിയുടെ ഡ്രൈവര്‍ ചെന്നൈ സ്വദേശി ദുബാഷ് ശങ്കര്‍ തിരുവനന്തപുരം കളിയിക്കാവിള സ്വദേശി എം.ശ്രീനാഥ് എന്നിവരാണ് പിടിയിലായത്.

ലോറിയില്‍ പ്രത്യേക അറകളുണ്ടാക്കിയാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ചെന്നൈ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ വിശദമായ പരിശോധനയിലാണ് പൊതികളിലാക്കി സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. പ്രതി ശ്രീനാഥ് കഴിഞ്ഞ നാല് വര്‍ഷമായി വിഴിഞ്ഞം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന ആളാണെും കഞ്ചാവ് വില്‍പനയുടെ ഇടനിലക്കാരനാണെന്നുമാണ് വിവരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker