KeralaNEWS

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ 30 എംബിബിഎസ് വിദ്യാർത്ഥികൾക്കും കോഫീ ഹൗസ് ജീവനക്കാർക്കും കോവിഡ് -19

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ 30 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന 2 ബാച്ചുകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വിദ്യാര്‍ത്ഥികളോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു.വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ അടയ്ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ രോഗികളുമായും കൂട്ടിരിപ്പുകാരുമായും സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടാവും എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്. അതേസമയം, മെഡിക്കല്‍ കോളേജ് ക്യാംപസിലെ ഇന്ത്യന്‍ കോഫീ ഹൗസിലെ 13 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനക്കാരില്‍ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗവ്യാപനം സ്ഥിരീകരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker