KeralaNEWS

കിഴക്കമ്പലത്ത് മധ്യവയസ്‌കയെ പീഡിപ്പിക്കാന്‍ ശ്രമം

എറണാകുളം കിഴക്കമ്പലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്‌കയെ പുലര്‍ച്ചെ വീടിനുള്ളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം. ഞായറാഴ്ച പുലര്‍ച്ചെ നാലോടെ പട്ടിമറ്റം കുമ്മനോട് പൊത്താംകുഴിമലയ്ക്ക് സമീപമാണ് സംഭവം. വാതില്‍ തുറന്ന ഉടന്‍ വായില്‍ റബ്ബര്‍ പന്ത് തിരുകി മധ്യവയസ്‌കയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

മകളുടെ വീടിനോടു ചേര്‍ന്ന് വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് മധ്യവയസ്‌കയായ സ്ത്രീ താമസിക്കുന്നത്. മഴക്കോട്ടിട്ട് മുഖം മറച്ചയാള്‍ പുലര്‍ച്ചെ വീടിന്റെ പിന്നിലുള്ള വാതിലില്‍ മുട്ടി വിളിക്കുകയായിരുന്നുവെന്നാണ് സ്ത്രീ മൊഴി നല്‍കിയിട്ടുള്ളത്. ബഹളം വച്ചെങ്കിലും കനത്ത മഴയായിരുന്നതിനാല്‍ സമീപത്ത് താമസിക്കുന്ന മകളും കുടുംബവും കേട്ടില്ല. കുതറി മാറി മകളുടെ വീട്ടിലേക്കോടുന്നതിനിടെ അക്രമി ഓടിമറഞ്ഞു.

ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ ഇവരുടെയും മുഖം ഭിത്തിയിലിടിച്ച് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. വീടിനെ കുറിച്ചും അക്രമിക്കപ്പെട്ട സ്ത്രീയെ കുറിച്ചും വ്യക്തിപരമായി അറിയുന്ന ആളാണ് പ്രതിയെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker