IndiaNEWS

മുംബൈയില്‍ അഭിഭാഷകന് മര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍

മുംബൈ: അഭിഭാഷകനെ നടുറോഡില്‍ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇന്നലെ ഉച്ചയോടെയാണ് തിരക്കേറിയ റോഡില്‍ പതിനഞ്ചുപേരടങ്ങുന്ന സംഘം അഭിഭാഷകനെ ആക്രമിച്ചത്. സംഘം ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ ആളുകളെ ഇവര്‍ മാരകായുധങ്ങള്‍ വീശി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു.

അതേസമയം, അഭിഭാഷകന്‍ അക്രമ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആള്‍ക്കൂട്ടം അഭിഭാഷകനെ വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

കേസില്‍ മുംബൈ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒരു വസ്തുതര്‍ക്കം സംബന്ധിച്ച കേസിലെ പ്രതികാരമാണ് അക്രമത്തിലേക്ക് എത്തിയതെന്നാണ് പോലീസ് പറയുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker