NEWS

അടയ്ക്ക വില്‍ക്കാനെത്തിയ 12കാരനെ ലൈംഗികമായി പീഡിപ്പിച്ചു

പാലക്കാട്: അടയ്ക്ക വില്‍ക്കാനെത്തിയ 12കാരനെ ലൈംഗികമായി പീഡിപ്പിച്ച  കേസിൽ ഒരാൾ അറസ്റ്റിൽ.മണ്ണാര്‍ക്കാട് അലനല്ലൂര്‍ ഉണ്ണിയാല്‍ കര്‍ക്കിടാംകുന്ന് സ്വദേശി ഹംസ (34) ആണ് അറസ്റ്റിലായത്.

ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് പള്ളിക്കുന്ന് ആവണക്കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു പ്രതി. ഇതിനിടയിലാണ് മണ്ണാര്‍ക്കാട് അടയ്ക്ക വില്‍ക്കാനെത്തിയ പന്ത്രണ്ട് വയസ്സുകാരനെ അടയ്ക്ക തരാം എന്നുപറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്.പ്രതിക്കെതിരെ കരുവാരക്കുണ്ട് സ്റ്റേഷനിലും സമാനമായ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.

Back to top button
error: