NEWSWorld

കോവിഡിനോളം തീവ്രത; ബ്രിട്ടനെ ഞെട്ടിച്ച്‌​ നോറോവൈറസ് വ്യാപനം

ലണ്ടന്‍: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച ബ്രിട്ടനില്‍ നോറോവൈറസ് വ്യാപിക്കുന്നു. ഇതുവരെ 154 പേരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്കുകള്‍.

ഛര്‍ദിയും വയറിളക്കവുമാണ് പ്രധാനമായും നോറവൈറസ് ലക്ഷണങ്ങള്‍. വയറിനും കുടലിനും മറ്റു പ്രശ്‌നങ്ങളും ഇതുണ്ടാക്കുന്നു. പനി, തലവേദന, ശരീര വേദന എന്നിവയാണ് ലക്ഷണങ്ങള്‍. വൈറസ് വാഹകര്‍ക്ക് ശതകോടിക്കണക്കിന് വൈറസുകളെ മറ്റുള്ളവരിലേക്ക് പകരാനാകും. വൈറസ് സ്വീകരിച്ച് 48 മണിക്കൂറിനുള്ളില്‍ രോഗി ലക്ഷണം പ്രകടിപ്പിക്കും. മൂന്നുദിവസം വരെ ഇത് നിലനില്‍ക്കുകയും ചെയ്യും.

കോവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന മുന്നറിയിപ്പ് രാജ്യത്തെ ആശങ്കയിലാക്കുന്നു. അടുത്തിടെ വൈറസ് ബാധ വര്‍ധിച്ചതാണ് ആശങ്ക ഉയര്‍ത്തുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന കണക്കുകള്‍.ശരീരം സ്വയം ഇവക്കെതിരെ പ്രതിരോധശേഷി ആര്‍ജിക്കാമെങ്കിലും എത്രനാള്‍ ഇത് നിലനില്‍ക്കുമെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.കോവിഡിന് സമാനമായ നിയന്ത്രണങ്ങള്‍ വഴിയേ ഇതിനെയും പ്രതിരോധിക്കാനാവൂ എന്ന് വിദഗ്ധര്‍ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker