NEWS

കാടിറങ്ങിയവരാൽ ജീവിതം വഴിമുട്ടി കോട്ടയം നിവാസികൾ

കോട്ടയം: മുൻപ് തെരുവ് നായ്ക്കളും കാട്ടുപന്നികളുമായിരുന്നു ശല്യക്കാരെങ്കിൽ ഇന്ന് അതുക്കും മേലെയാണ് കോട്ടയത്തെ കാഴ്ചകൾ.കുറുനരിയും, കാട്ടുപൂച്ചയും കുരങ്ങും കൂട്ടത്തോടെ നാട്ടിലിറങ്ങിയതോടെ ജനം ഭീതിയിലാണ്. കറുകച്ചാല്‍, പാമ്ബാടി, തോട്ടയ്ക്കാട്, നെടുംകുന്നം, മൈലാടി മേഖലകളിലാണ് ഇവയുടെ ശല്യം വര്‍ദ്ധിച്ചു വരുന്നത്. ഒഴിഞ്ഞു കിടക്കുന്ന പുരയിടങ്ങളിലും ആള്‍ത്താമസമില്ലാത്ത പ്രദേശങ്ങളിലും റബര്‍ തോട്ടങ്ങളിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.

നെടുംകുന്നം മൈലാടിയില്‍ അടുത്തകാലത്ത് രണ്ട് കുറുനരിയെ പിടികൂടിയിരുന്നു. ഇവിടെ ആട്, കോഴി, പശു എന്നീ വളര്‍ത്തുമൃഗങ്ങളെ കുറുനരി ആക്രമിക്കുന്നത് പതിവായിരുന്നു. ഇതോടെ പ്രദേശവാസികള്‍ ചേര്‍ന്ന്  കെണിയൊരുക്കി കുറുനരിയെ പിടികൂടുകയായിരുന്നു കുരങ്ങ്, മയില്‍, പുള്ളിമാന്‍ തുടങ്ങിയവയും പ്രദേശത്ത് കാണാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

 

 

അതേസമയം ഭക്ഷണത്തിന്റെ ലഭ്യതക്കുറവും കാലാവസ്ഥവ്യതിയാനവുമാണ് കാട്ടുമൃഗങ്ങള്‍ കൂടുതലായി നാട്ടിലേക്ക് ഇറങ്ങുന്നതിനു കാരണമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.

Back to top button
error: