BusinessNEWS

സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 36,000 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. മൂന്നു ദിവസമായി ഗ്രാമിന് 4500 രൂപയിലും പവന് 36,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില വെള്ളിയാഴ്ച രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച വിലയിടിഞ്ഞിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്.

സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ 1 ന് രേഖപ്പെടുത്തിയ 35,200 രൂപയാണ്.ഏറ്റവും കൂടിയ നിരക്ക് ജൂലൈ 16 നു രേഖപ്പെടുത്തിയ 36,200 രൂപയാണ്. രാജ്യാന്തര വിപണിയില്‍ സ്പോട്ട് സ്വര്‍ണം 0.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,812.83 ഡോളറിലെത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker