IndiaNEWS

പ്രതിപക്ഷ ബഹളം; രാജ്യസഭ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവച്ചു. രാജ്യസഭ 12.25 വരെ നിര്‍ത്തിവച്ചു. ലോക്സഭ ഉച്ചയ്ക്ക് 2 മണി വരെ പിരിഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചപ്പോഴും പ്രതിപക്ഷം ബഹളമുണ്ടാക്കിയിരുന്നു.

സഭ നിര്‍ത്തിവച്ച് വില വര്‍ധന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നല്‍കിയ നോട്ടീസ് അധ്യക്ഷന്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പ്, കര്‍ഷക സമരം, ഇന്ധന വിലവര്‍ദ്ധന തുടങ്ങിയവക്കിടയിലാണ് ഇരുസഭകളും ഇന്ന് ചേര്‍ന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഇന്ധനവില അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്.

അതേസമയം പ്രധാനമന്ത്രി അംഗങ്ങളെ പരിചയപ്പെടുത്തുന്ന അവസരത്തില്‍ തന്നെ പ്രതിപക്ഷം ബഹളമുണ്ടാക്കിയതില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി. പ്രതിപക്ഷം പിഴവ് അംഗീകരിക്കണം. സഭാ മര്യാദകള്‍ പാലിക്കണം. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കണം. പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker