KeralaNEWS

തൃശ്ശൂരിലെ സഹകരണ ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പ്; അന്വേഷണം ആരംഭിച്ചു

തൃശ്ശൂരിലെ സഹകരണ ബാങ്കില്‍ നൂറ് കോടിയുടെ വായ്പ തട്ടിപ്പ്. സിപിഎം നിയന്ത്രണത്തിലുളള കരവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലാണ് 2014-2020 വരെയുളള കാലയളവില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരെയും മുന്‍ ജീവനക്കാര്‍ക്കെതിരെയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബാങ്കില്‍നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലര്‍ക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇവര്‍ നല്‍കിയ പരാതിയില്‍ പരിശോധന നടത്തിയതോടെ വലിയ തുകയുടെ വായ്പാ ക്രമക്കേട് കണ്ടെത്തുകയായിരുന്നു.

ഒരാള്‍ ആധാരം ഈടു നല്‍കി ബാങ്കില്‍നിന്ന് വായ്പയെടുത്താല്‍ അതേ ആധാരം ഉപയോഗിച്ച് മറ്റൊരു വായ്പയെടുക്കുകയും തുക മറ്റൊരു അക്കൗണ്ടിലേക്ക് പോവുകയുമാണ് ചെയ്തത്. ഇത്തരത്തില്‍ 46 വായ്പകളുടെ തുക പോയത് ഒരൊറ്റ അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തി. കേസെടുത്തിട്ടുണ്ടെങ്കിലും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് പോലീസിന്റെ പ്രതികരണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker