IndiaNEWS

പെട്രോള്‍ വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനവിലും മറ്റു അവശ്യവസ്തുക്കളുടെ വില വര്‍ധനവിലും പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍. സൈക്കളിലാണ് പ്രതിഷേധവുമായി എം.പിമാര്‍ പാര്‍ലമെന്റിലെത്തിയത്.

ലോക്‌സഭയിലും രാജ്യസഭയിലും എം.പിമാര്‍ പ്രതിഷേധിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്‌സ് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.പര്‍ലമെനറ് വര്‍ഷകാല സമ്മേളനാരംഭത്തില്‍ തന്നെ ലോക്‌സഭയിലും രാജ്യസഭയിലും നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇന്ധനവില വര്‍ധന, പാചകവാതകം മറ്റു അവശ്യ വസ്തുക്കളുടെ വില വര്‍ധന, സാമ്പത്തിക വളര്‍ച്ചയിലെ ഇടിവ്, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി ഇരുസഭകളിലും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

 

 

 

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker