NEWS

ക്യാമറ കൊണ്ടും തീരില്ല; ഓപ്പറേഷൻ ഫോക്കസുമായി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: വാഹനങ്ങളില്‍ അമിത പ്രകാശമുളള ലൈറ്റുകളുടെ ഉപയോഗം തടയാന്‍ പ്രത്യേക പരിശോധനയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ്.’ഓപ്പറേഷന്‍ ഫോക്കസ്’ എന്ന പേരിലാണ് രാത്രികാല സ്പെഷ്യല്‍ ഡ്രൈവ്. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെയാണ് പരിശോധന.

ഇരുചക്രവാഹനങ്ങള്‍ മുതല്‍ വലിയ വാഹനങ്ങള്‍ വരെ പരിശോധിക്കണമെന്നാണ് നിര്‍ദേശം.  വാഹനങ്ങളിലെ തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബ്, ലേസര്‍, പല നിറത്തിലുള്ള അലങ്കാര ബള്‍ബുകള്‍ തുടങ്ങിയവ പരിശോധനയില്‍ പിടികൂടും.

 

ക്രമക്കേടുകള്‍ കണ്ടെത്തുന്ന വാഹനങ്ങളില്‍ നിന്നും അനധികൃമായി പിടിപ്പിച്ച ലൈറ്റുകള്‍ ഫിറ്റിമെഗസുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ ഇളക്കി മാറ്റേണ്ടതുണ്ടെങ്കില്‍ വാഹന ഉടമയുടെ/ ഡ്രൈവറുടെ ചിലവിലും ഉത്തരവാദിത്വത്തിലും ചെയ്തതിനു ശേഷം രജിസ്റ്ററിംഗ് അതോറിറ്റി മുമ്ബാകെ ഹാജരാക്കാനാണ് നിര്‍ദ്ദേശം.നിശ്ചിത സമയപരിധിക്കുള്ളില്‍ ഇത്തരത്തില്‍ വാഹനം ഹാജരാക്കാത്ത പക്ഷം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉദ്യോ​ഗസ്ഥര്‍ക്കുള്ള നിര്‍ദേശത്തില്‍ പറയുന്നു.

Back to top button
error: