CrimeNEWS

കു​ടും​ബ​വ​ഴക്ക്​; യുവാവ് തട്ടുകട വരാന്തയില്‍ തൂങ്ങി മരിച്ചനിലയില്‍

പെരുമ്പിലാവ്: കുടുംബവഴക്കിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ യുവാവ് തട്ടുകട വരാന്തയില്‍ തൂങ്ങി മരിച്ചനിലയില്‍. ചാവക്കാട് നായരങ്ങാടി നൂല്‍പ്പാടത്ത് ആലി അഹമ്മദിന്റെ മകന്‍ ഫൈസലിനെ(40) യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് അന്‍സാര്‍ ആശുപത്രിക്ക് സമീപത്തെ തട്ടുകടയുടെ ഷെഡില്‍ മതൃദേഹം കണ്ടെത്തിയത്.

എറണാകുളത്ത് താമസിച്ചിരുന്ന ഫൈസല്‍ കഴിഞ്ഞ ദിവസം രോഗിയായ ബന്ധുവിനെ കാണാന്‍ പെരുമ്പിലാവിലെ ഭാര്യവീട്ടില്‍ കുടുംബസമേതം എത്തിയതായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രണ്ടുതവണ ഭാര്യയുമായി വഴക്കിട്ട് വീട്ടില്‍ ആത്മഹത്യക്കു ശ്രമിക്കുകയും വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുന്നംകുളം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: സുമയ്യ. മക്കള്‍: സന, സഫ്‌ന, സിനാന്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker