IndiaNEWS

ബക്രീദീന് ലോക്ഡൗണിൽ നൽകിയ ഇളവുകൾ റദ്ദാക്കണം; സുപ്രീംകോടതിയിൽ അപേക്ഷ

ബക്രീദുമായി ബന്ധപ്പെട്ട് ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ. ഡല്‍ഹി മലയാളി പികെഡി നമ്പ്യാര്യാണ് അപേക്ഷ നല്‍കിയത്.

കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കപ്പെടുത്തുന്നു എന്ന് പ്രധാനമന്ത്രി തന്നെ അഭിപ്രായപ്പെട്ടിരുന്നു. ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലും ജനങ്ങളുടെ ജീവന്‍ വച്ച് സര്‍ക്കാര്‍ കളിക്കുകയാണെന്നാണ് അപേക്ഷയില്‍ ആരോപിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ കാവടി യാത്രയ്ക്ക് എതിരെ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാന്‍ ആണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് നമ്പ്യാരുടെ അപേക്ഷ പരിഗണിക്കും. സീനിയര്‍ അഭിഭാഷകന്‍ വികാസ് സിങ് ആണ് നമ്പ്യാര്‍ക്ക് വേണ്ടി ഹാജരാകുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker