IndiaNEWS

24 മണിക്കൂറിനിടെ 38,164 കോവിഡ് കേസുകള്‍; 499 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 38,164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,11,44,229 ആയി.

24 മണിക്കൂറിനിടെ 499 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ 4,14,108 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ഒറ്റദിവസത്തിനിടെ 38,660 പേരാണ് രോഗമുക്തി നേടിയത്.
ഇതോടെ ഇതുവരെ 3,03,08,456 പേര്‍ രോഗമുക്തരായി. നിലവില്‍ 4,21,665 സജീവ കേസുകളാണുളളത്.

.ഞായറാഴ്ച 14,63,593 സാമ്പിളുകള്‍ പരിശോധിച്ചു. ജൂലായ് 18 വരെയുള്ള കാലയളവില്‍ ആകെ പരിശോധിച്ചത് 44,54,22,256 സാമ്പിളുകളാണ്. ഇതുവരെ 40,64,81,493 ഡോസ് വാക്സിന്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker