NEWSWorld

മാസ്‌ക് നിര്‍ബന്ധമില്ല,എല്ലാ സ്ഥാപനങ്ങളും തുറക്കാം; കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് യു.കെ

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് ബ്രിട്ടന്‍. പ്രതിദിന കോവിഡ് കേസുകള്‍ 50,000ന് മുകളില്‍ നില്‍ക്കെയാണ് ഈ പുതിയ തീരുമാനം. നിലവില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്‍ഡൊനീഷ്യയ്ക്കും ബ്രസീലിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് യുകെ. തിങ്കളാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല. എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും. പൊതുപരിപാടികള്‍ നിയന്ത്രണങ്ങളില്ലാതെ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. വര്‍ക്ക് ഫ്രം ഹോം റദ്ദാക്കി.

ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നഗരത്തിലെ നിശാ ക്ലബ്ബുകള്‍ തുറക്കാന്‍ അനുമതി നല്‍കി. ഇന്‍ഡോര്‍ കായിക സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെയുള്ള വേദികളില്‍ മുഴുവന്‍ സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കാം. സിനിമ തീയേറ്ററുകള്‍ തുറക്കാനും അനുമതിയുണ്ട്.

രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാരില്‍ മൂന്നില്‍ രണ്ട് പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇനിയും വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗത്തില്‍ കുത്തിവെപ്പെടുക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ തുറന്നുകൊടുത്തിട്ടില്ലെങ്കില്‍ പിന്നീട് എപ്പോഴാണ് എല്ലാം തുറന്നുകൊടുക്കാനാവുകയെന്ന് നമ്മള്‍ സ്വയം ചോദിക്കേണ്ടിവരും. നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാനുള്ള കൃത്യമായ സമയമാണിത്. എങ്കിലും ജനങ്ങള്‍ ജാഗ്രത തുടരണമെന്നും ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ഥിച്ചു.

അതേസമയം, സര്‍ക്കാര്‍ അശ്രദ്ധമായാണ് പ്രവര്‍ത്തിക്കുന്നതൊന്നും മുന്‍കരുതല്‍ നടപടികളൊന്നും സ്വീകരിക്കാതെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നതായും ലേബര്‍ പാര്‍ട്ടി ആരോഗ്യവിഭാഗം വക്താവ് ജൊനഥന്‍ വ്യക്തമാക്കി. എന്നാല്‍ ഭൂരിഭാഗം പേരും വാക്‌സിന്റെ ആദ്യ ഡോസ് എങ്കിലും സ്വീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം അതിതീവ്രമാകില്ലെന്ന കണക്കുകൂട്ടിലിലാണ് സര്‍ക്കാര്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker